യുവേഫ ചാമ്പ്യന്‍സ് ലീഗ്; സെമി ഫൈനലില്‍ ബയണ്‍ മ്യൂണിക്ക് - റയല്‍ മാഡ്രിഡ് സമനില

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനസലിലെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ പിടിച്ച് റഖയല്‍ മാഡ്രിഡ്.

author-image
Athira Kalarikkal
New Update
Yuvefa Champions League updates

ഗോൾ നേടിയ റയൽ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

മ്യൂണിക്ക് : യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനസലിലെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ പിടിച്ച് റഖയല്‍ മാഡ്രിഡ്. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമാണ് നേടിയത്. 83ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ പെനല്‍റ്റി ഗോളാണ് കളി സമനിലയിലാക്കിയത്.

ആദ്യ പകുതിയില്‍ വിനീഷ്യസിന്റെ ഗോളിലൂടെ (24ാം മിനിറ്റ്) റയല്‍ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ മടക്കി ബയണ്‍ ലീഡെടുത്തിരുന്നു. ലെറോയ് സാനെ (53), ഹാരി കെയ്ന്‍ (57, പെനല്‍റ്റി) എന്നിവരാണ് ബയണിന്റെ സ്‌കോറര്‍മാര്‍. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ റയല്‍ സമനില പിടിച്ചു. മേയ് ഒന്‍പതിനു റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. 

 

 

Real Madrid CF Yuvefa Champions league Bayern Myunick