കപ്പടിച്ച ടീമിന് ബിസിസിഐയുടെ 125 കോടി സമ്മാനം!

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എക്‌സ് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ടീമിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും ജയ് ഷാ ട്വീറ്റ് ചെയ്തു. ഓവലില്‍ നടന്ന ട്വിന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

author-image
Rajesh T L
New Update
t20 indian team
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ 125 കോടി സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എക്‌സ് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ടീമിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും ജയ് ഷാ ട്വീറ്റ് ചെയ്തു.

ഓവലില്‍ നടന്ന ട്വിന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. കോലിയാണ് പ്ലെയര്‍ ഒഫ് ദ മാച്ച്. ടൂര്‍ണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്രയാണ് പ്ലെയര്‍ ഒഫ് ദ സീരീസ്. 

cricket cricket t20 match