മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗംഭീറിനെ സമീപിച്ച് ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഗൗതം ഗംഭീറിനെ സമീപിച്ചത്. രാജ്യത്തിനായി ഇത് ചെയ്യണമെന്നാണ് ജയ് ഷാ ഗംഭീറിനോട് പറഞ്ഞത്.

author-image
Athira Kalarikkal
New Update
jai and gamb

BCCI secretary Jay Shah and Gautam Gambhir

Listen to this article
0.75x1x1.5x
00:00/ 00:00

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കിറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനായി ഗൗതം ഗംഭീറിനെ സമീപിച്ച് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഗൗതം ഗംഭീറിനെ സമീപിച്ചത്. രാജ്യത്തിനായി ഇത് ചെയ്യണമെന്നാണ് ജയ് ഷാ ഗംഭീറിനോട് പറഞ്ഞത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് വിദേശ പരിശീലകരെ പരിഗണിക്കുന്നില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞിരുന്നു. പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ ഫ്‌ലെമിങ്, റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍ തുടങ്ങിയ പേരുകള്‍ പരിശീലക സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചാകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. 

bcci Jai Shah Gautam Gambir