വിവാദ വെളിപ്പെടുത്തല്‍; 2023ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഓറഞ്ച് ജഴ്‌സിയില്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശം

2019 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നീലയും ഓറഞ്ചും നിറത്തിലുളള ജേഴ്‌സിയില്‍ കളിച്ചിരുന്നു. നിറം മാറ്റത്തിന് പിന്നിലുളള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാര്‍ അത് ധരിക്കാന്‍ വിസമ്മതിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

author-image
Athira Kalarikkal
New Update
iNDIAN

Indian Squad 2023

Listen to this article
0.75x 1x 1.5x
00:00 / 00:00

 

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ ജഴ്‌സി മാറ്റാന്‍ ശ്രമിച്ചെന്ന് വിവാദ റിപ്പോര്‍ട്ട്. ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. പാകിസ്ഥാനെതിരെ ഓറഞ്ച് കളര്‍ ജേഴ്‌സിയില്‍ കളിക്കാന്‍ ബിബിസിഐ കളിക്കാരോട് ആവശ്യപ്പെട്ടു എന്നാണ് ലേഖനത്തിലെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ നീല കളര്‍ ജഴ്‌സിയിലാണ് ടീം കളിച്ചുകൊണ്ടിരുന്നത്. 

പരിശീലക ജേഴ്‌സിയായി ഓറഞ്ച് കിറ്റും നല്‍കിയിരുന്നു. അഹമ്മദാബാദില്‍ നടന്ന പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ മാത്രം ഓറഞ്ച് ജഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ നിര്‍ദേശത്തോട് കളിക്കാര്‍ എതിര്‍ക്കുകയായിരുന്നു. 

ഒരു വിഭാഗം കളിക്കാര്‍ ഇത് ഹോളണ്ടിന്റെ ജേഴ്‌സിയോട് സാമ്യമുളളതാണെന്ന് ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ഇത് ടീമിലുളള എല്ലാവരേയും ഉള്‍ക്കൊളളുന്ന ജേഴ്‌സിയായി തോന്നുന്നില്ലെന്നും ചിലര്‍ക്കെങ്കിലും ഇത് അനാദരവായി തോന്നിയേക്കാം എന്നും പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു. എന്നിരുന്നാലും പാകിസ്താനെതിരെ നീല ജഴ്‌സിയില്‍ തന്നെയാണ് ഇന്ത്യ കളിച്ചത്. 2019 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നീലയും ഓറഞ്ചും നിറത്തിലുളള ജേഴ്‌സിയില്‍ കളിച്ചിരുന്നു. നിറം മാറ്റത്തിന് പിന്നിലുളള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാര്‍ അത് ധരിക്കാന്‍ വിസമ്മതിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

 

bcci pakistan team india Orange jersey