/kalakaumudi/media/media_files/2025/02/02/UJqmli8Gqr99L2Ey39gs.jpg)
Smrithi Mandhana
ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേരത്തെ ഇടംകൈയ്യന്‍ ബാറ്ററായ സ്മൃതി മന്ദാന നേടിയിരുന്നു. രണ്ടാം തവണയാണ് ഐസിസിയുടെ പുരസ്‌കാരം അന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഏകദിനങ്ങളില്‍, 57.46 ശരാശരിയില്‍ 747 റണ്‍സ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചിരുന്നു. പോയ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.