/kalakaumudi/media/media_files/2026/02/07/u10-2026-02-07-00-47-06.jpg)
ഹരാരെ: വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ആറാം അണ്ടര്‍ 19 ലോകകപ്പ് കിരീടം ഉയര്‍ത്തി ഇന്ത്യന്‍ യുവനിര. ഹരാരെ സ്‌പോര്‍ര്‍ട്സ് ക്ലബ്ബില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് കൊണ്ടാണ് അയൂഷ് മാത്രെയും സംഘവും വിജയം കണ്ടെത്തിയത്. വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ലോകകപ്പ് ഫൈനലില്‍ ബ്ലോംഫോണ്ടെയ്നില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 411 റണ്‍സ് അടിച്ചുകൂട്ടി. 80 പന്തില്‍ 175 റണ്‍സെടുത്ത ഓപ്പണര്‍ വൈഭവ് സൂര്യവംശി ഇന്നിംഗ്സിന് അടിത്തറയിട്ടു. 15 ഫോറും 15 സിക്സറുമടക്കം 218.75 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
ഫൈനല്‍ ചരിത്രത്തിലെ അതിവേഗ സെഞ്ചുറി (55 പന്ത്) കുറിച്ച വൈഭവിന്റെ പ്രകടനം ഇന്ത്യക്ക് കരുത്തായി. ക്യാപ്റ്റന്‍ അയൂഷ് മാത്രെ (51 പന്തില്‍ 53 റണ്‍സ്), വിഹാന്‍ മല്‍ഹോത്ര (30), അഭിജ്ഞാന്‍ കുന്ദു (40) എന്നിവരും അവരുടേത് സംഭാവനകള്‍ നല്‍കി. ഇവര്‍ക്ക് പുറമേ കനിഷ്‌ക് ചൗഹാന്‍ 20 പന്തില്‍ 37 റണ്‍സെടുത്ത് ക്യാമിയോ മികച്ചതാക്കി.
ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ (363), സെബാസ്റ്റ്യന്‍ മോര്‍ഗന്‍ (274) എന്നിവര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. എന്നാല്‍ മിക്ക ബൗളര്‍മാരും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ല. ഇതോടെ 412 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ആദ്യ രണ്ട് ഓവറുകളില്‍ മെയ്ഡനുകളുമായി പതുക്കെ തുടങ്ങിയപ്പോള്‍ തന്നെ ഫലം വ്യക്തമായിരുന്നു.
പിന്നാലെ 17 റണ്‍സെടുത്ത ജോസഫ് മൂരീസിനെ അംബ്രിഷ് പുറത്താക്കി. ബെന്‍ ഡോക്കിന്‍സും ബെന്‍ മെയ്‌സും (45) മികച്ച പ്രകടനം തുടങ്ങിയെങ്കിലും മെയ്സിനെ ഖിലാന്‍ പട്ടേല്‍ മടക്കി. ക്യാപ്റ്റന്‍ തോമസ് റൂ (18 പന്തില്‍ 31) കനിഷ്‌ക് ചൗഹാന്റെ പന്തില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദമായി. ഇതേ സമയം റണ്‍ റേറ്റ് കുതിക്കുകയും ചെയ്തിരുന്നു.
ബെന്‍ ഡോക്കിന്‍സിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി അയൂഷ് മാത്രെ ഇന്ത്യക്ക് വിജയ വഴിതുറന്നു. അതോടെ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 174-ന് 3-ല്‍ നിന്ന് 8 പന്തുകള്‍ക്കുള്ളില്‍ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് അവര്‍ 177-ന് 7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് കേലബ് ഫാള്‍ക്കണറും ജെയിംസ് മിന്റോയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി നേരിയ പ്രതീക്ഷ നല്‍കി.
67 പന്തില്‍ 115 റണ്‍സെടുത്ത് ഫാള്‍ക്കണര്‍ ധീരമായി പോരാടിയെങ്കിലും ഇംഗ്ലണ്ട് 311 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി അംബ്രിഷ് 56 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. കനിഷ്‌ക് ചൗഹാനും ദീപേശ് ദേവേന്ദ്രനും 2 വിക്കറ്റുകള്‍ വീതം നേടി ഇന്ത്യയുടെ വിജയത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയുടെ ആറാം ലോക കിരീടമാണ് ഇത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
