Hardik Pandya
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബിസിസിഐ നിയമം ലംഘിച്ചതിന് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പിഴ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സമയപരിധിക്കുള്ളില്‍ ഓവര്‍ തീര്‍ക്കാന്‍ കഴിയാത്തതിനാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐ പിഴി വിധിച്ചത്. അടുത്ത മത്സരത്തിലും വീണ്ടും കൃത്യ സമയത്ത് 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം സഹതാരങ്ങള്‍ക്കനും പിഴ വിധിക്കും.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാം ജയം നേടിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു മുംബൈ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ 78 റണ്‍സ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നേടി കൊടുത്തു. മറുപടി പറഞ്ഞ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി.