ആരാകും പുതിയ കോച്ച്? വിദേശ പരിശീലകരെ അന്വേഷിച്ച് ബിസിസിഐ

ജോണ്‍ റൈറ്റ്, ഗാരി കേഴ്സ്റ്റന്‍, ഡങ്കന്‍ ഫ്‌ലച്ചര്‍ എന്നിവര്‍ ഇന്ത്യയെ പരിശീലിപ്പിച്ച കാലത്ത് ടീം മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിക്കുമ്പോള്‍ ഗാരി കേഴ്സ്റ്റനായിരുന്നു കോച്ച്.

author-image
Athira Kalarikkal
Updated On
New Update
BCCI 4

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ :  ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വരുന്നത് ആരായിരിക്കും എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പേരുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇക്കാര്യത്തില്‍ റിക്കിയും സ്റ്റീഫനും പ്രതികരിച്ചിട്ടില്ല. ഇരുവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചും യുവതാരങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവാണു ബിസിസിഐയുടെ താല്‍പര്യത്തിനു കാരണം. 

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും. ജൂണ്‍ വരെയാണ് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി. ജോണ്‍ റൈറ്റ്, ഗാരി കേഴ്സ്റ്റന്‍, ഡങ്കന്‍ ഫ്‌ലച്ചര്‍ എന്നിവര്‍ ഇന്ത്യയെ പരിശീലിപ്പിച്ച കാലത്ത് ടീം മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിക്കുമ്പോള്‍ ഗാരി കേഴ്സ്റ്റനായിരുന്നു കോച്ച്.

2013ല്‍ ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയിച്ചത് ഡങ്കന്‍ ഫ്‌ലച്ചറിന് കീഴിലാണ്. പിന്നീട് അനില്‍ കുംബ്ലെയും രവി ശാസ്ത്രിയും ദ്രാവിഡുംR ടീമിനെ പരിശീലിപ്പിച്ചെങ്കിലും വീണ്ടും വിദേശ കോച്ചുമാരെയാണ് ഇന്ത്യ അന്വേഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണാണ് പരിശീലക സ്ഥാനത്തേക്കു പരിഗണിക്കാവുന്ന മറ്റൊരു താരം. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലക്ഷ്മണിനാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണിനെ പരിശീലകനാക്കാന്‍ ബിസിസിഐയ്ക്കും വലിയ താല്‍പര്യമില്ല.

 

 

 

 

rahul dravid Indian Head Coach