രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി

വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും രോഹിത്തിന്റെ നായകത്വത്തില്‍ വിജയം നേടാനാകുമെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

author-image
Prana
New Update
Rohit Sharma  1
Listen to this article
0.75x 1x 1.5x
00:00 / 00:00

ട്വന്റി 20 ലോകകപ്പ് വിജയത്തോടെ ഫോര്‍മാറ്റില്‍ നിന്ന് വിജയിച്ച രോഹിത് ശര്‍മ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് വരെ രോഹിത് നായകസ്ഥാനത്തുണ്ടാകുമെന്ന് വിഡിയോ സന്ദേശത്തിലാണ് ജയ് ഷാ അറിയിച്ചത്.

വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും രോഹിത്തിന്റെ നായകത്വത്തില്‍ വിജയം നേടാനാകുമെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

2023 ഏകദിന ലോകകപ്പോടെ രോഹിത്തും വിരാട് കോഹ്ലിയും ഏകദിനങ്ങളില്‍നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇരുവരും വിരമിക്കല്‍ തീരുമാനം മാറ്റിവെക്കുകയായിരുന്നു.

rohit sharma