ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും: ജയ് ഷാ

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം. സി കെ നായിഡു ട്രോഫിയില്‍ ഇത് വിജയിച്ചാല്‍ രഞ്ജി ട്രോഫിയിലും തീരുമാനം നടപ്പിലാക്കുമെന്നും ജയ് ഷാ പറഞ്ഞു.

author-image
Athira Kalarikkal
Updated On
New Update
BcCi.

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കുമെന്ന് ജയ് ഷാ അറിയിച്ചു.

ആരാണ് ആദ്യം ബാറ്റ് ചെയ്യേണ്ടതെന്നും ബൗളിങ് ചെയ്യേണ്ടതെന്നും സന്ദര്‍ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി അവസാനിക്കും. ഇതാദ്യമായാണ് ടോസ് ഒഴിവാക്കി മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുന്നത്. മുമ്പ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കി മത്സരങ്ങള്‍ നടത്തിയിരുന്നു. സി കെ നായിഡു ട്രോഫിയില്‍ ഇത് വിജയിച്ചാല്‍ രഞ്ജി ട്രോഫിയിലും തീരുമാനം നടപ്പിലാക്കുമെന്നും ജയ് ഷാ പറഞ്ഞു.

Jai sha bcci