ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പുതിയ നിയമങ്ങൾ പുറത്തിറക്കി. വിദേശ പര്യടനംത്തിനു പോകുമ്പോൾ കളിക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിൻ്റെ ഭാരത്തിന് പരിധി ഏർപ്പെടുത്തി കൊണ്ടാണ് പുതിയ ചട്ടം നിലവിൽ വന്നത്. ഇത് പ്രകാരം 150 കിലോഗ്രാമിൽ കൂടുതൽ ഭാരം അനുവദിക്കില്ല എന്നാണ് ബി.സി.സി.ഐയുടെ നിലപാട്.
150 ൽ കൂടുതൽ ഭാരം വന്നാൽ താരങ്ങൾ തന്നെ അതിന്റെ പണം താരങ്ങൾ തന്നെ നൽകണം എന്ന് ബി.സി.സി.ഐ പറയുന്നു. ഡൗൺ അണ്ടർ പര്യടനത്തിനിടെ കായികതാരം 27ഓളം ബാഗുകൾ കൊണ്ട് വരികയും ബി.സി.സിഐ അതിന്റെ പണം അടയ്ക്കേണ്ടി വന്നു. താരത്തിന്റെ കുടുംബത്തിന്റെ കൂടി ബാഗുകൾ അതിൽ ഉൾപ്പെട്ടിരുന്നു ഇത് പ്രകാരമാണ് പുതിയ ചട്ടം കൊണ്ട് വന്നത്.
ഏതാണ്ട് 250 കിലോ ഭാരമുള്ള ബാഗുകൾ താരത്തിന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഇതിനായി ബോർഡ് ലക്ഷങ്ങൾ ചിലവിട്ടതായി പറയുന്നു. ഇത് മറ്റു താരങ്ങളെ ക്കൂടി ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കാൻ സാധ്യതകളുളതിനാൽ. ബിസിസിഐ ചട്ടം പുതുക്കുകയായിരുന്നു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ടീം ദുബായിലേക്ക് പോകാൻ തീരുമാനാമായപ്പോഴാണ് കർശനമായ ഉത്തരവ് പുറപ്പെടുവിച്ചത്, കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പര്യടനത്തിൽ അവരുടെ കൂടെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പുതിയ നിയമം കൊണ്ട് വന്നു.
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് ബോർഡ് അറിയിച്ചതായി പറയുന്നു.