/kalakaumudi/media/media_files/2026/02/12/ben2-2026-02-12-09-53-23.jpg)
ലണ്ടന്‍: മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമായ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ആശുപത്രി വിട്ടു. ശസ്ത്രക്രിയ വിജയമായിരുന്നതായും ആശുപത്രി വിട്ടതായും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ക്രിക്കറ്റ് ആരാധകരെ അറിയിച്ചത്. 'ഇത് പോലെ തോന്നില്ല. പക്ഷേ ശസ്ത്രക്രിയ ഒരു വിജയമായിരുന്നു. 34 കാരനായ ഇംഗ്ലീഷ് ക്രിക്കറ്റര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച, ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ തനിക്ക് പരിക്ക് പറ്റിയെന്ന വിവരവും അദ്ദേഹം പങ്കുവെച്ചിരുന്നു. ''നിങ്ങള്‍ പന്തിന്റെ അവസ്ഥ കാണണം'' എന്ന ക്യാപ്ഷനോടെയായിരുന്നു ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം എഴുതിയത്. അതേ സമയം പരിക്കേറ്റത് മുതല്‍ ബെന്‍സ്റ്റോക്സ് പരിശീലനത്തിനിറങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ബെന്‍സ്റ്റോക്സ് ഫീല്‍ഡില്‍ നിന്ന് പുറത്തായതിന് ശേഷം ഓള്‍റൗണ്ടര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. അതേ സമയം 2023 ലോകകപ്പിന് ശേഷം ബെന്‍സ്റ്റോക്സ് ഇംഗ്ലണ്ടിനായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലും അദ്ദേഹത്തിന് ഇടമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
