ലക്‌നൗ 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നേടിയ ഐപി എല്‍ സെഞ്ചറി നേടി എന്നാല്‍ അത് വിജയത്തിലെത്തുന്നതിന് മുന്നേ ക്യാപ്റ്റന്‍ പന്തിന്റെ സെഞ്ചറിക്കരുത്തില്‍ (61 പന്തില്‍ 118 നോട്ടൗട്ട്) ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് കെട്ടിപ്പൊക്കിയ 227 റണ്‍സ് ടോട്ടല്‍ ജിതേഷ് ശര്‍മയുടെ അവിശ്വസനീമായ ഇന്നിങ്‌സിന്റെ (33 പന്തില്‍ 85 നോട്ടൗട്ട്) മികവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്നു. ലക്‌നൗവിനെതിരായ 6 വി ക്കറ്റ് ജയത്തോടെ രണ്ടാം സ്ഥാനക്കാരായി ബെംഗളൂരു ക്വാളിഫയര്‍ 1ല്‍ കടന്നു. സ്‌കോര്‍: ലക്‌നൗ - 20 ഓവറില്‍ 3ന് 227 ബെംഗളൂരു - 18.4 ഓവറില്‍ 4ന് 230. അര്‍ധ സെഞ്ചറിയുമായി - ബെംഗളൂരുവിന് ആവേശജയം സമ്മാനിച്ച ജിതേഷ് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച് പരുക്കേറ്റ ക്യാപ്റ്റന്‍ രജത് പാട്ടിദാറി നു പകരം ജിതേഷിന്റെ നേത്യത്വത്തിലാണ് ബെംഗളൂരു ലക്‌നൗവിനെതിരെ ഇറങ്ങിയത്. : പാട്ടിദാര്‍ ഇംപാക്ട് പ്ലെയറായാണ് ഇന്നലെ കളിച്ചത്.
228 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരുവിന് ഒന്നാം വിക്കറ്റില്‍ 34 പന്തില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫില്‍ സോള്‍ട്ട് (19 പന്തില്‍ 30)വിരാട് കോലി (30 പന്തില്‍ 54) സഖ്യം മികച്ച തുടക്കം നല്‍കി. സോള്‍ട്ടിനെ വീഴ്ത്തിയ ആകാ ശ് സിങ്ങാണ് ബെംഗളൂരുവിന്റെ കുതിപ്പിനു തടയിട്ടത്. പിന്നാലെ രജത് പാട്ടിദാറിനെയും (7 പന്തില്‍. 14) ലിയാം ലിവിങ്സ്റ്റനെയും (0) ഒരേ ഓവറില്‍ പുറ ത്താക്കിയ വില്യം ഒറൂക്ക് ബെംഗളുരുവിനെ ഞെട്ടിച്ചു. അപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച കോലിയിലായിരുന്നു ബെംഗളൂരുവിന്റെ പ്രതീക്ഷ മുഴുവന്‍.
എന്നാല്‍, അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ആവേശ് ഖാന്റെ പന്തില്‍ കോലി പുറത്തായി. 30 പന്തില്‍ 10 ഫോര്‍ സഹിതമാണു കോലിയുടെ ഇന്നിങ്‌സ്. സീസണില്‍ കോലിയുടെ എട്ടാം അര്‍ധസെഞ്ച്വറിയാണിത്. കോലി വീണതോടെ ബെംഗളൂരുവിന്റെ പ്രതീക്ഷകളും അവസാനിച്ചെന്നു തോന്നിയിടത്ത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജിതേഷ്- മയാങ്ക് അഗര്‍വാള്‍ (23 പന്തില്‍ 41 നോ ട്ടൗട്ട്) സഖ്യം മത്സരം തിരിച്ചുപിടിച്ചെടുത്തു. അവസാന 6 ഓവറില്‍ 72 റണ്‍സായിരുന്നു ബെംഗളുരുവിന് ജയിക്കാന്‍ ആവശ്യം. 45 പന്തില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ബെംഗളൂരുവിന് ആവേശജയം സമ്മാനിച്ചു. 33 പന്തില്‍ 6 സിക്‌സും 8 ഫോറും അടങ്ങുന്നതാണ് ജിതേഷിന്റെ ഇന്നിങ്‌സ്.