ഹര്‍മന്‍ പ്രീത് കൗറിന് ആവശ്യക്കാരില്ല

കഴിഞ്ഞ അഞ്ച് ബിഗ് ബാഷ് ലീഗുകളിലും കളിച്ച 35കാരിയായ ഹര്‍മനെ ഇത്തവണ ടീമുകളാരും ലേലത്തിലെടുത്തില്ല. മൂന്ന് സീസണുകളില്‍ മെല്‍ബണ്‍ സ്‌ട്രൈക്കേഴ്‌സിനായും രണ്ട് സീസണുകളില്‍ മെല്‍ബണ്‍ റെനഗെഡ്‌സിനായും കളിച്ചിട്ടുള്ള താരമാണ് ഹര്‍മന്‍പ്രീത്.

author-image
Athira Kalarikkal
New Update
harmanpreet
Listen to this article
0.75x1x1.5x
00:00/ 00:00

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗ് താരലേലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് ആവശ്യക്കാരില്ല. കഴിഞ്ഞ അഞ്ച് ബിഗ് ബാഷ് ലീഗുകളിലും കളിച്ച 35കാരിയായ ഹര്‍മനെ ഇത്തവണ ടീമുകളാരും ലേലത്തിലെടുത്തില്ല. മൂന്ന് സീസണുകളില്‍ മെല്‍ബണ്‍ സ്‌ട്രൈക്കേഴ്‌സിനായും രണ്ട് സീസണുകളില്‍ മെല്‍ബണ്‍ റെനഗെഡ്‌സിനായും കളിച്ചിട്ടുള്ള താരമാണ് ഹര്‍മന്‍പ്രീത്.

2023ലെ ആദ്യ വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്‍ സ്ഥാനത്തേക്ക് എത്തിച്ചത് ഹര്‍മന്‍പ്രീതിന്റെ മികവിലാണ്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. നംവബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നതും ഹര്‍മന്‍പ്രീത് ആണ്. ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനെ ലേലത്തിന് എടുക്കാനാരും താല്‍പര്യം കാണിക്കുന്നില്ല. അതേസമയം ലേലത്തില്‍ പങ്കെടുത്ത മലയാളി താരം ആശാ ശോഭനയെയും ആരും ടീമില്‍ എത്തിയില്ല.

cricket harmanpreet kaur