വീണ്ടും ഒന്നിച്ച് 'വിരല്‍ മടക്കി' ബില്ലി ബൗഡനും സുരേഷ് റെയ്‌നയും

ചൂണ്ടുവിരല്‍ മടക്കിയുള്ള ബില്ലിയുടെ ഔട്ട് സിഗ്നലും, അടിച്ചുവാരുന്ന തരത്തിലുള്ള ബൗണ്ടറി സിഗ്നലും ഒറ്റക്കാലില്‍ രണ്ടുതവണ ഉയര്‍ന്നുകൊണ്ടുള്ള സിക്‌സര്‍ സിഗ്നലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

author-image
Vishnupriya
New Update
billi
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ശ്രദ്ധ നേടിയ അമ്പയര്‍മാരില്‍ ഒരാളായിരുന്നു ന്യൂസീലന്‍ഡുകാരനായ ബില്ലി ബൗഡന്‍. അമ്പയറിങ് സിഗ്നലുകള്‍ കാണിക്കുന്നതില്‍ തന്റേതായ ശൈലികൊണ്ട് വ്യത്യസ്തത കൊണ്ടുവന്ന ബില്ലിക്ക് കളി കളത്തിലും പുറത്തും ആരാധകരുണ്ടായിരുന്നു. ചൂണ്ടുവിരല്‍ മടക്കിയുള്ള ബില്ലിയുടെ ഔട്ട് സിഗ്നലും, അടിച്ചുവാരുന്ന തരത്തിലുള്ള ബൗണ്ടറി സിഗ്നലും ഒറ്റക്കാലില്‍ രണ്ടുതവണ ഉയര്‍ന്നുകൊണ്ടുള്ള സിക്‌സര്‍ സിഗ്നലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൂടാതെ, ബില്ലിയുടെ വിരല്‍ മടക്കിയുള്ള ഔട്ട് സിഗ്നല്‍ കളിക്കളത്തില്‍ അദ്ദേഹത്തിനൊപ്പം പല കളിക്കാരും അനുകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും സുരേഷ് റെയ്‌നയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ, വര്‍ഷങ്ങള്‍ക്കു ശേഷം ബില്ലിയുമൊന്നിച്ച് ആ പ്രസിദ്ധമായ വിരല്‍ മടക്കല്‍ ആവര്‍ത്തിച്ചിരിക്കുകയാണ് റെയ്‌ന. ഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനായാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും കണ്ടുമുട്ടിയത് . 2013-ല്‍ ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിനിടെ ബില്ലി ബൗഡന്‍ ഔട്ട് സിഗ്നല്‍ കാണിക്കുമ്പോള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തെ അനുകരിക്കുന്ന റെയ്‌നയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു . 

ഇപ്പോഴിതാ ആ നിമിഷം ഒന്നുകൂടി ഓര്‍മിപ്പിച്ച് അതേ സിഗ്നല്‍ അനുകരിക്കുന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിതനാണ് ബില്ലി ബൗഡണ്‍. ഇക്കാരണത്താലാണ് അദ്ദേഹത്തിന് അമ്പയറിങ് സിഗ്നലുകള്‍ പരമ്പരാഗത രീതിയില്‍ കാണിക്കാന്‍ സാധിക്കാതിരുന്നത്.

suresh raina