ഒളിപിക്‌സ് ജൂറിയാകുന്ന ആദ്യ ഇന്ത്യന്‍ വനിത

2024 പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ജൂറി അംഗമായി ജമ്മു കശ്മീര്‍ സ്വദേശി ബില്‍കീസ് മിര്‍. പാരീസ് ഒളിമ്പിക്‌സ് ജൂറിയായി ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ് ബില്‍കീസ്

author-image
Athira Kalarikkal
New Update
Bilquis Mir

Bilquis Mir

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: 2024 പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ജൂറി അംഗമായി ജമ്മു കശ്മീര്‍ സ്വദേശി ബില്‍കീസ് മിര്‍. കയാക്കിങ്ങിലെ മുന്‍ ദേശീയതാരവും പരിശീലകയുമാണ് ബില്‍കീസ്. ഒളിമ്പിക്‌സില്‍ ജൂറിയാകുന്ന ആദ്യ ഇന്തന്‍ വനിത എന്ന സവിശേഷത കൂടിയുണ്ട്.

പാരീസ് ഒളിമ്പിക്‌സ് ജൂറിയായി ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ് ബില്‍കീസ് മിര്‍. കശ്മീരിലെ ദാല്‍ തടാകത്തില്‍ കനോയിങ് നടത്തി പ്രശസ്തയായ ബില്‍കീസ് രാജ്യത്തിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. ദേശീയ വനിതാ കനോയിങ് ടീമിന്റെ പരിശീലകയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഹാങ്ചു ഏഷ്യന്‍ ഗെയിംസിലും ജൂറി അംഗമായിരുന്നു. ജൂലായ് 26-നാണ് ഒളിമ്പിക്‌സ് തുടങ്ങുന്നത്.

paris olympics Bilquis Mir