ചെന്നൈയിൻ എഫ്‌സിയെ വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്‌

ആറാമതുള്ള മുംബൈ സിറ്റിക്ക്‌ 27. ശേഷിക്കുന്ന അഞ്ച്‌ കളി ബ്ലാസ്‌റ്റേഴ്‌സിന്‌ നിർണായകമാണ്‌. ഒന്നാമതുള്ള മോഹൻബഗാൻ സൂപ്പർ ജയന്റുമായി ഫെബ്രുവരി 15ന്‌ കൊച്ചിയിലാണ്‌ അടുത്ത മത്സരം.

author-image
Prana
New Update
pa

ഐഎസ്‌എല്ലിൽ പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ലീഗിലെ സൗത്ത്‌ ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്‌സിയെ 3-1നാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വീഴ്‌ത്തിയത്‌. ജയത്തോടെ 19 കളിയിൽ 24 പോയിന്റുമായി എട്ടാമത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.ജെസ്യൂസ്‌ ഹിമിനെസ്‌, കോറോ സിങ്‌, ക്വാമി പെപ്ര എന്നിവർ കൊമ്പൻമാർക്കായി ലക്ഷ്യം കണ്ടു. രണ്ട്‌ ഗോളിന്‌ വഴിയൊരുക്കി ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും തിളങ്ങി. പരിക്കുസമയം വിൻസി ബരെറ്റൊയാണ്‌ ചെന്നൈയിനായി ആശ്വാസ ഗോൾ നേടിയത്‌. ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ആറിലെത്തിയാൽ പ്ലേ ഓഫ്‌ ഉറപ്പിക്കാം. ഏഴാമതുള്ള ഒഡിഷ എഫ്‌സിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ പോയിന്റാണ്‌. ആറാമതുള്ള മുംബൈ സിറ്റിക്ക്‌ 27. ശേഷിക്കുന്ന അഞ്ച്‌ കളി ബ്ലാസ്‌റ്റേഴ്‌സിന്‌ നിർണായകമാണ്‌. ഒന്നാമതുള്ള മോഹൻബഗാൻ സൂപ്പർ ജയന്റുമായി ഫെബ്രുവരി 15ന്‌ കൊച്ചിയിലാണ്‌ അടുത്ത മത്സരം.

Blasters