/kalakaumudi/media/media_files/2024/10/25/0DX8eTavuRfRJxSpmsyN.jpeg)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. എഫ്സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഗോവയുടെ തട്ടകമായ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു കേരളം കളത്തിലിറങ്ങിയിരുന്നത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ നേരിയ സാധ്യതകൾ കേരളത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാൽ ഈ തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് ഇത്തവണയും കിരീട സ്വപ്നങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗോവ ലീഡ് നേടുകയായിരുന്നു. 46ാം മിനിറ്റിൽ ഐക്കർ ഗ്വാറോട്സെനയാണ് ഗോവക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ 73ാം മിനിറ്റിൽ മുഹമ്മദ് ഗോവ രണ്ടാം ഗോളും നേടി. ആശ്വാസ ഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെല്ലാം ഗോവ തടഞ്ഞു നിർത്തുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന്റെ തകർപ്പൻ വിജയം ഗോവ സ്വന്തമാക്കുകയായിരുന്നു.