/kalakaumudi/media/media_files/wj3rvm7do0sMzUJq8uyk.webp)
ഇന്ത്യ - പാകിസ്ഥാൻ കളി കണ്ടവർ ഒരു ചെറു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു കാണും. ലോകകപ്പ് ബ്രോഡ്കാസ്റ്റർമാരുടെ കണക്ക് അനുസരിച്ച് അപ്പോൾ 8 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിജയ സാധ്യത. 15–ാം ഓവറിൽ ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തുമ്പോൾ 36 പന്തിൽ വെറും 40 റൺസായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു ഒരു കളിയാണ് ക്രിക്കറ്റ്. അതുകൊണ്ട് തന്നെ 36 പന്തിൽ 40 റൺസ് എന്നുള്ളത് ഓരോ ഇന്ത്യക്കാരുടെയും ഉള്ളിൽ തീക്കനല് പോലെ പൊള്ളുന്നതിന് സമമാണ്. പക്ഷേ ബാറ്ററുടെ കണക്കൂട്ടലുകൾ തെറ്റിച്ച് പറന്ന ഒരു ഇൻസ്വിങ്ങിറിലൂടെ ബുമ്ര ആദ്യം റിസ്‌വാന്റെ വിക്കറ്റ് വീഴ്ത്തി. തുടർന്നുള്ള 5 പന്തുകളിൽ വിട്ടുനിൽകിയത് 3 റൺസ് മാത്രം. അനായാസ ജയം പ്രതീക്ഷിച്ചുനിന്ന പാക്കിസ്ഥാൻ വിറച്ചു തുടങ്ങിയതും ഇന്ത്യ വിജയ ശതമാനത്തിൽ വർദ്ധനാവുണ്ടായി തുടങ്ങിയതും അവിടെ മുതൽ ആണ് എന്ന് പറയാം.
2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ വിസ്മയ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു നാടകീയ ജയം സമ്മാനിച്ച വിരാട് കോലിയുടടെ പ്രകടനത്തോടാണ് ഇന്നലത്തെ ബുമ്രയുടെ ബോളിങ്ങിനെയും ആരാധകർ താരതമ്യം ചെയ്യുന്നത്. അന്ന് 15 ശതമാനം മാത്രം വിജയസാധ്യതയുണ്ടായിരുന്ന ടീമിനെയാണ് കോലി ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചത്. 15–ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്രയെ 19–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പന്തേൽപിച്ചു. 2 ഓവറിൽ 21 റൺസായിരുന്നു അപ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം. 3 റൺസ് മാത്രം വഴങ്ങി വീണ്ടും ബുമ്ര പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. അതോടെ ഒരോവറിൽ 18 എന്ന നിലയിലേക്ക് ലക്ഷ്യം ചുരുങ്ങി. അതോടെ അവസാന ഓവറിൽ അർഷ്‌ദീപ് സിങ്ങിന് ജോലി എളുപ്പമായി. 4 ഓവറിലായി 15 ഡോട്ബോളുകളാണ് ബുമ്ര ഇന്നലെ എറിഞ്ഞത്.
അതേ സമയം സിറാജ് 18–ാം ഓവറിൽ നോബോൾ വഴങ്ങിയത് ടെന്ഷന്റെ ആഴം കൂട്ടി എന്ന് പറയാം. ഇരു ടീമുകളുടേയും മികച്ച ബോളിങ് റണ്ണൊഴുക്ക് വളരെ നല്ല രീതിയിൽ കുറച്ചു. ബുമ്രയുടെ ഇടിവെട്ട് ബോളിങ് അതിൽ എടുത്തു പറയേണ്ടത് തന്നെയാണ്. ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്കു വഹിച്ചതും ബുമ്രയാണ്.