/kalakaumudi/media/media_files/2025/01/12/E8qflZVDXnxQcfmPklks.jpg)
Jaspreet Boomrah
മുംബൈ: ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ബുമ്രയ്ക്ക്, ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. പുറംവേദനയെ തുടര്‍ന്ന് സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബോള്‍ ചെയ്യാതിരുന്ന ബുമ്രയുടെ പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് വിവരം.
ഫലത്തില്‍, ഒരു മാസം മാത്രം അകലെയുള്ള ചാംപ്യന്‍സ് ട്രോഫിയില്‍ ബുമ്രയെ കൂടാതെ കളിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബുമ്ര ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിവരം.
ലോക റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ മത്സരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക്, ഫെബ്രുവരി 19നാണ് തുടക്കമാകുക. പാക്കിസ്ഥാനാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതെങ്കിലും, ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ദുബായിലാണ് നടക്കുക.