ബൊപ്പണ്ണ–എബ്ദൻ സഖ്യം സെമിയിൽ

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ.

author-image
Athul Sanil
New Update
Ebden Bopanna
Listen to this article
0.75x1x1.5x
00:00/ 00:00

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ക്വാർട്ടറിൽ ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒട്ടുംവീര്യംകുറയാതെ ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ മിന്നും ജയം പിറന്നത്.

സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ. അതേസമയം വനിതാ സിംഗിൾസിൽ 4–ാം സീഡ് എലേന റിബകീനയെ ഇറ്റലിയുടെ 12–ാം സീഡ് ജാസ്മിൻ പവോലിനി വീഴ്ത്തി (6–2,4–6,6–4).

മറ്റൊരു ക്വാർട്ടറിൽ 5–ാം സീഡ് മാർകേറ്റ വാന്ദ്രസോവയെ നിഷ്പ്രഭയാക്കി ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് സെമിയിൽ കടന്നു (6–0,6–2). സെമിയിൽ യുഎസിന്റെ 3–ാം സീഡ് കൊക്കോ ഗോഫാണ് ഇഗയുടെ എതിരാളിയായിഎത്തുക.

French Open 2024 Bopanna-Ebdan