പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ പ്രീക്വാര്‍ട്ടറില്‍

ബൊപ്പണ്ണ സഖ്യം ഇനി രണ്ടാം റൗണ്ടില്‍ നേരിടേണ്ടിയിരുന്ന ബേസ്-സെയ്‌ബോത് സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനാല്‍ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് എത്തി.

author-image
Athira Kalarikkal
Updated On
New Update
ROHAN B

Mathew Ebden & Rohan Boppanna

Listen to this article
0.75x1x1.5x
00:00/ 00:00

ഓസ്‌ട്രേലിയ : ഫ്രഞ്ച് ഓപ്പണില്‍ ബൊപ്പണ്ണ - എബ്ദന്‍ സഖ്യത്തിന് പുരുഷ ഡബിള്‍സില്‍ വിജയ തുടക്കം. ഇന്ന് ആദ്യത്തെ റൗണ്ടില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായ രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും 7-5, 4-6, 6-4 എന്ന സ്‌കോറിന് മാര്‍സെലോ സോര്‍മാന്‍-ഒര്‍ലാന്‍ഡോ ലൂസ് സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്.


ബൊപ്പണ്ണ സഖ്യം ഇനി രണ്ടാം റൗണ്ടില്‍ നേരിടേണ്ടിയിരുന്ന ബേസ്-സെയ്‌ബോത് സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനാല്‍ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് എത്തി. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ശ്രീറാം ബാലാജിയും മെക്‌സിക്കന്‍ താരം റയെസ് വരേലയും ചേര്‍ന്നുള്ള ജ്ജൊഡിയെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

french open rohan boppanna pre quarter