President of the Brazilian Football Confederation Ednaldo Rodrigues at FIFA Congress
2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്. ചരിത്രത്തിലാദ്യമായി 2027ലെ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം. വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിനെതിരെ ഉണ്ടായിരുന്നത്.
The 2027 #FIFAWWC will be hosted by Brazil! 🤩🇧🇷 pic.twitter.com/iPAISNUZmc
— FIFA Women's World Cup (@FIFAWWC) May 17, 2024
വോട്ടെടുപ്പില്‍ വമ്പന്‍ ഭൂരിക്ഷത്തോടെ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നവംബറില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. അമേരിക്കയും മെക്‌സിക്കോയും അവരുടെ സംയുക്ത ബിഡ് പിന്‍വലിക്കുകയും ചെയ്തതു. ഇതോയെയാണ് വോട്ടിങ്ങിലൂടെ മറ്റ് രാജ്യങ്ങളെ പിന്നിലാക്കി ബ്രസീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.