/kalakaumudi/media/media_files/2025/08/27/kalikkalam-photo-2025-08-27-18-33-28.jpg)
മലപ്പുറം:കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്‌സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോണ്‍ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയന്‍ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസണ്‍ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്.
വളരെ കുറഞ്ഞ മത്സരങ്ങള്‍ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളില്‍ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടവനായി മാറിയിരുന്നു.
സെമിയിലും ഫൈനലിലും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് കാലിക്കറ്റ് എഫ്.സിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു കെന്നഡി. കുറഞ്ഞ മത്സരങ്ങള്‍ കൊണ്ട് തന്നെ മുന്നേറ്റനിരയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാനിധ്യമായിരുന്നു യുവ ബ്രസീലിയന്‍ താരം, നാല് മത്സരങ്ങളില്‍ നിന്നും 3 ഗോളുകളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. തന്റെ ശക്തമായ ഫിസിക്കല്‍ ഗെയിമും ക്ലിനിക്കല്‍ ഫിനിഷിങ്ങുമാണ് കെന്നഡിയെ വ്യത്യസ്താനാക്കുന്നത്.
മലേഷ്യന്‍ രണ്ടാം ഡിവിഷന്‍ ക്ലബായ മചന്‍ എഫ്‌സിയില്‍ നിന്നുമാണ് കെന്നഡി ഇപ്പോള്‍ മലപ്പുറം എഫ്.സിയിലേക്ക് വരുന്നത്. ക്യമേറ്റ എസ്.സി, അത്‌ലറ്റികോ ക്ലബ് ഇസബെലെന്‍സ്, സവോ ഫ്രാന്‍സിസ്‌കോ എഫ്‌സി, എസ്.സി ഹുമൈറ്റ തുടങ്ങിയ ബ്രസീലിയന്‍ ക്ലബുകള്‍ക്ക് വേണ്ടിയും താരം പന്ത് തട്ടിയിട്ടുണ്ട്.