ബ്രിസ്‌ബേന്‍: ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ സ്റ്റീവ് മിത്തിന് സെഞ്ച്വറിത്തിളക്കം. സെഞ്ച്വറി നേട്ടത്തോടെ താരം പുതിയ റെക്കോര്‍ഡും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് സ്മിത്ത് തന്റെ പേരിലാക്കിയത്. ടെസ്റ്റിലും ഏകദിനത്തിലുമായി 15-ാം സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. ടെസ്റ്റ് സെഞ്ച്വറിയ്ക്കായുള്ള 18 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന്റെ ഈ നേട്ടം.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റുവും കൂടുതല്‍ സെഞ്ച്വറികള്‍(10) നേടിയ രണ്ടാമത്തെ ബാറ്ററാണ് സ്മിത്ത്. 39 ടെസ്റ്റുകളില്‍ 11 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇന്ത്യ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് സ്മിത്തിന് മുന്നിലുള്ളത്. 28 ടെസ്റ്റുകളില്‍ വിരാട് കോലി ഒമ്പത് സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്താണ്. റിക്കി പോണ്ടിംഗ്(8), സുനില്‍ ഗവാസ്‌കര്‍(8) എന്നിവരാണ് പിന്നിലുള്ളത്. രാജ്യാന്തര കരിയറിലെ സ്മിത്തിന്റെ 45-ാം സെഞ്ച്വറിയാണ് ബ്രിസ്‌ബേനില്‍ കുറിച്ചത്.