എട്ടു മാസത്തില്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് പരിഹസിച്ചവരുണ്ട്; ബുമ്ര.

ഇപ്പോഴും എനിക്കു പരുക്കുപറ്റുമ്പോള്‍ 'ബുമ്ര തീര്‍ന്നു' എന്നു പറയുന്നവരുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്തു മുന്നോട്ടുപോകുന്നു. അതിനിയും തുടരും'- ബുമ്ര പറഞ്ഞു.

author-image
Jayakrishnan R
New Update
bumrah

 

 

ലീഡ്‌സ്:  അരങ്ങേറ്റം കുറിച്ചപ്പോള്‍ എട്ടോ പത്തോ മാസത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ട് ആകുമെന്നു പലരും പരിഹസിച്ചിരുന്നെന്നും അവര്‍ക്കുള്ള മറുപടിയാണ് തന്റെ കരിയറെന്നും ഇന്ത്യന്‍ പേസര്‍ജസ്പ്രീത് ബുമ്ര.' ഞാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു വന്നപ്പോള്‍ എന്റെ ആക്ഷനെയും ബോളിങ് രീതിയെയും പലരും വിമര്‍ശിച്ചു. എട്ടോ പത്തോ മാസത്തിനുള്ളില്‍ ഞാന്‍ കളി മതിയാക്കേണ്ടിവരുമെന്ന് പലരും പ്രവചിച്ചു.'
എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് എന്റെ ഈ കരിയര്‍. ഇപ്പോഴും എനിക്കു പരുക്കുപറ്റുമ്പോള്‍ 'ബുമ്ര തീര്‍ന്നു' എന്നു പറയുന്നവരുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്തു മുന്നോട്ടുപോകുന്നു. അതിനിയും തുടരും'- ബുമ്ര പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 83 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ സ്‌പെല്ലാണ് ഇന്ത്യയെ ലീഡ് നേടാന്‍ സഹായിച്ചത്. ടെസ്റ്റ് കരിയറില്‍ മുപ്പത്തിയൊന്നുകാരന്‍ പേസറുടെ 14-ാം 5 വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്നതില്‍ ബുമ്രയുടെ പങ്ക് ഇന്ത്യയ്ക്കു നിര്‍ണായകമായി.

 

 

jaspreet bumrah sports