/kalakaumudi/media/media_files/2024/10/31/GYiLn4Btq0iC3f2w8FJw.jpg)
ന്യൂസീലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്ത പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യ മുംബൈയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
നവംബര്‍ 10ന് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് ബുംറയ്ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് തീരുമാനം. ടീം ക്യാമ്പില്‍നിന്ന് ബുധനാഴ്ച രാത്രിയോടെ ബുംറ അഹമ്മദാബാദിലെ വീട്ടിലേക്ക് മടങ്ങി.
മൂന്ന് മത്സരങ്ങളടങ്ങിയ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ ടീമിലെത്തും.