/kalakaumudi/media/media_files/2025/08/30/sindhu-2025-08-30-09-03-18.jpg)
പാരിസ്: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലെ ആറാം മെഡലെന്ന വിസ്മയ നേട്ടം കൈവിട്ട് പി വി സിന്ധു.
ഇന്നലെ പാരീസില്‍ നടന്ന മത്സരത്തില്‍ ലോക 9-ാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ കുസുമ വര്‍ദാനിയോട് 21-14, 13-21, 21-16 എന്ന സ്‌കോറില്‍ പരാജയപ്പെടുകയായിരുന്നു. പിവി സിന്ധു, ആദ്യ ഗെയിം സെറ്റില്‍ തന്നെ 11-7 ന് പിന്നിലായിരുന്നു.
എന്നാല്‍ രണ്ടാം മത്സരത്തില്‍ കുസുമ വര്‍ദാനിയെ മറികടക്കുന്ന നീക്കങ്ങളായിരുന്നു സിന്ധുവിന്റേത്. മൂന്നാം മത്സരത്തില്‍ വര്‍ദാനി അപ്രതീക്ഷിതമായ തിരിച്ചുവരവാണ് നടത്തിയത്.
എങ്കിലും ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട പോരാട്ടത്തില്‍ കുസുമ വര്‍ദാനി വിജയിച്ചതോടെ 17-16ന് സിന്ധുവിന് നാല് പോയിന്റുകള്‍ വഴങ്ങിക്കൊടുക്കേണ്ടിവന്നു. വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ചൈനയുടെ വാങ് ഷിയെ അട്ടിമറിച്ചാണ് സിന്ധു (21-19, 21-15) ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.