ഫ്രെഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍ക്കാരസിന്

പാരിസിലെ ക്ലേകോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചര മണിക്കൂര്‍ നീണ്ട കളിയില്‍ അല്‍ക്കാരസിനെ തോല്‍പ്പിക്കാന്‍ യാനിക് സിന്നറിനായില്ല.

author-image
Sneha SB
Updated On
New Update
ALCARAZ

പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം മുത്തമിട്ട് സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസ്.പാരിസിലെ ക്ലേകോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചര മണിക്കൂര്‍ നീണ്ട കളിയില്‍ അല്‍ക്കാരസിനെ തോല്‍പ്പിക്കാന്‍ യാനിക് സിന്നറിനായില്ല.കടുത്ത പോരാട്ടം നടന്ന ഫൈനല്‍ അഞ്ചു സെറ്റില്‍ ഓന്നാം സീഡായ യാനിക് സിന്നറെ വീഴ്ത്തി.രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു അല്‍ക്കാരസിന്റെ തിരിച്ചു വരവ്.64, 76 (74), 46 സ്‌കോര്‍.അല്‍കാരസിന്റെ അഞ്ചാം ഗ്രാന്‍ഡ്‌സ്‌ലാം വിജയമാണിത്.യുഎസ് ഓപ്പണും ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയാണ്  സിന്നര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനെത്തിയത്.എന്നാല്‍ കാര്‍ലോസ് അല്‍ക്കാരസിനു മുന്നില്‍ സിന്നറിന് അടി പതറുകയായിരുന്നു.സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചിനെ സെമിയില്‍ കീഴടക്കിയാണ് സിന്നര്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായിരുന്നു ഇത്.

french open carlos alcaraz