കസെമിറോയെ സ്വന്തമാക്കാന്‍ അല്‍-നസര്‍ ഒരുങ്ങുന്നു; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍.

കാസെമിറോയെ ടീമിലെത്തിക്കാന്‍ അല്‍-നസര്‍ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും, കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്നുമാണ് സൂചന.

author-image
Jayakrishnan R
New Update
casi

casi

 

 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ മധ്യനിര താരം കസെമിറോയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-നസര്‍ ഒരുങ്ങുന്നു. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് .


കാസെമിറോയെ ടീമിലെത്തിക്കാന്‍ അല്‍-നസര്‍ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും, കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്നുമാണ് സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന കളിക്കാരിലൊരാളായ കാസെമിറോ കഴിഞ്ഞ സീസണ്‍ മുതല്‍ ക്ലബ് വിടാന്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി സൗദി പ്രോ ലീഗ് വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ സജീവമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നാസറില്‍ കളിക്കുന്ന സാഹചര്യത്തില്‍, കാസെമിറോയുടെ വരവ് ക്ലബ്ബിന് കൂടുതല്‍ കരുത്ത് പകരും. ലീഗ് കിരീടം ആണ് അല്‍ നസര്‍ അടുത്ത സീസണില്‍ ലക്ഷ്യമിടുന്നത്.

 

football sports