സ്മിത്തിനും കാരിയ്ക്കും സെഞ്ചുറി; ഓസീസ് കുതിക്കുന്നു

ഇന്ന് കളി അവസാനിക്കുമ്പോള്‍ ഓസീസിന് ഏഴു വിക്കറ്റ് ശേഷിക്കേ 73 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആയി. മൂന്നിന് 330 എന്ന നിലയിലാണ് ഓസീസ്. ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക നേടിയ 257 റണ്‍സായിരുന്നു.

author-image
Prana
New Update
smith carey

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ന് കളി അവസാനിക്കുമ്പോള്‍ ഓസീസിന് ഏഴു വിക്കറ്റ് ശേഷിക്കേ 73 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആയി. മൂന്നിന് 330 എന്ന നിലയിലാണ് ഓസീസ്. ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക നേടിയ 257 റണ്‍സായിരുന്നു.
സ്മിത് പുറത്താകാതെ 239 പന്തില്‍ 120 റണ്‍സെടുത്തു. ഒരു സിക്‌സും ഒന്‍പതു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. സ്മിത്തിന് ഉറച്ച പിന്തുണയാണ് അലക്‌സ് കാരി നല്‍കിയത്. 156 പന്തില്‍ 139 റണ്‍സുമായി കാരി അടിച്ചുതകര്‍ക്കുകയാണ്. രണ്ടു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാരിയുടെ ഇന്നിംഗ്‌സ്. സ്മിന്റെ 36ാം ടെസ്റ്റ് സെഞ്ചുറിയാണ്. കാരിയുടെ രണ്ടാമത്തെ സെഞ്ചുറിയും.
91ന് മൂന്ന് എന്ന നിലയില്‍നിന്നുമാണ് സ്മിത്തും അലക്‌സ് കാരിയും ചേര്‍ന്ന് ഓസീസിനെ ലീഡിലെത്തിച്ചത്. ട്രാവീസ് ഹെഡ് (21), ഉസ്മാന്‍ ഖവാജ (36), മാര്‍നസ് ലാബുഷെയിന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 
ഒന്നാം ഇന്നിംഗ്‌സില്‍ കുശാല്‍ മെന്‍ഡിസിന്റെയും ദിനേശ് ചന്‍ഡിമലിന്റെയും പ്രകടനമാണ് ശ്രീലങ്കയെ വലിയ തകര്‍ച്ചയില്‍ന്നും രക്ഷിച്ചത്. കുശാല്‍ മെന്‍ഡീസ് പുറത്താകാതെ 85 റണ്‍സും ചന്‍ഡിമല്‍ 74 റണ്‍സും നേടിയിരുന്നു. ദിമുത് കരുണരത്‌നെ 36 റണ്‍സും നേടി.

 

test cricket australia steve smith srilanka