/kalakaumudi/media/media_files/2025/03/03/lCOfSPcnIoUUBJ5fnRkG.jpg)
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാളെ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് ഓസ്ട്രേലിയയുടെ ഇടംകൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ്. കാരണം മറ്റു ടീമുകള്‍ക്കെതിരേ അത്ര തിളങ്ങിയില്ലെങ്കിലും ഇന്ത്യക്കെതിരേ അദ്ദേഹം ബാറ്റിങില്‍ കൊടുങ്കാറ്റായി മാറാറുണ്ട്.
അതുകൊണ്ടു തന്നെ സെമിയില്‍ ഹെഡിനെ എത്രയും വേഗത്തില്‍ പുറത്താക്കാനായാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ഓസീസ് താരത്തെ വീഴ്ത്താന്‍ കൃത്യമായ ഗെയിം പ്ലാനും ഇന്ത്യ തയ്യാറാക്കുമെന്നുറപ്പാണ്. അതിനിടെ ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന ചില സൂചനകളാണ് വരുന്നത്. സെമിയില്‍ ഹെഡ് എത്ര റണ്ണെടുക്കുമെന്നുള്ള ജ്യോതിഷിയുടെ വമ്പന്‍ പ്രവചനമാണ് വൈറലായിരിക്കുന്നത്.
സുമിത് ബജാജെന്ന പ്രശസ്തനായ ഇന്ത്യന്‍ ജ്യോതിഷിയാണ് സെമി ഫൈനലില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സ്‌കോര്‍ പ്രവചിച്ചിരിക്കുന്നത്. നേരത്തേ പല വമ്പന്‍ പ്രവചനങ്ങളും നടത്തി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ജ്യോതിഷിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിജയമടക്കം സുമിത് ബജാജ് പ്രവചിച്ചിരുന്നു.
ആരാവും ജയിക്കുകയെന്ന തരത്തിള്ള സ്ഥിരം ശൈലിയിലുള്ള പ്രവചനങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് അദ്ദേഹം പ്രവചനങ്ങള്‍ നടത്താറുള്ളത്. ഒരു കളിയില്‍ ഏതെങ്കിലുമൊരു പ്രധാനപ്പെട്ട താരം റണ്‍സെടുക്കുമെന്നും ടോസ് ആര്‍ക്കാവുമെന്നും പ്രധാനപ്പെട്ട ഓവറുകള്‍ ഏതൊക്കെയാവുമെന്നുമെല്ലാം എക്സിലൂടെ സുമിത് ബജാജ് പ്രവചിക്കാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്ന ഹെഡിന്റെ സ്‌കോറിനെക്കുറിച്ചും അദ്ദേഹം പ്രവചനം നടത്തിയിരിക്കുകയാണ്. ട്രാവിസ് ഹെഡ് നാളത്തെ സെമി റഫൈനലില്‍ 49ന് മുകളില്‍ സ്‌കോര്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. 5 അല്ലെങ്കില്‍ 23 എന്നിവയിലൊരു സ്‌കോറായിരിക്കും അദ്ദേഹം നേടിയേക്കുകയെന്നുമാണ് എക്്സിലൂടെ സുമിത് ബജാജിന്റെ പ്രവചനം.
ഇന്ത്യക്കെതിരേ വിവിധ ഫോര്‍മാറ്റുകളില്‍ പ ല മാച്ച് വിന്നിങ് പ്രകടനങ്ങളും ട്രാവിസ് ഹെഡ് കാഴ്ചവച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ കണ്ണുനീര് വീഴ്ത്തിയത് ഹെഡായിരുന്നു.
ഇന്ത്യക്കെതിരേ ഒമ്പതു ഏകദിനങ്ങളിലാണ് ഹെഡ് കളിച്ചിട്ടുള്ളത്. 43.12 ശരാശരിയില്‍ 345 റണ്‍സും സ്‌കോര്‍ ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ഇന്ത്യയെ ഹെഡ് വെള്ളം കുടിപ്പിച്ചിരുന്നു. 76 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷെ കളിയില്‍ ജയം ഇന്ത്യക്കായിരുന്നു.
2023ലെ ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തകര്‍ത്തത് ഹെഡായിരുന്നു. അന്നു ആദ്യ ഇന്നിങ്സില്‍ അദ്ദേഹം നേടിയ 163 റണ്‍സാണ് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹെഡിനെ തേടിയെത്തുകയും ചെയ്തു.
കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കെതിരേ താരം റണ്‍സ് വാരിക്കൂട്ടി. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ടോപ്സ്‌കോററും ഹെഡായിരുന്നു. ഒമ്പതു ഇന്നിങ്സുകളില്‍ നിന്നും 56 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 448 റണ്‍സാണ്. ഈ പരമ്പരയും ഓസീസ് സ്വന്തമാക്കുകയും ചെയ്തു.