/kalakaumudi/media/media_files/2025/12/11/champion-2025-12-11-08-31-04.jpg)
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്സണല്‍. ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രൂഗെയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം.
ആഴ്സണലിന് വേണ്ടി നോനി മഡുകെ ഇരട്ടഗോള്‍ നേടി തിളങ്ങിയപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും വലകുലുക്കി. ചാമ്പ്യന്‍സ് ലീഗില്‍ ആറില്‍ ആറ് മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഒന്നാമത് തുടരുകയാണ് ആഴ്സണല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
