Champions Trophy India V/s Bangladesh
ദുബായ്:
. ബംഗ്ലദേശ് ഉയര്‍ത്തിയ 229 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 21 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. 129 പന്തില്‍ 101 റണ്‍സെടുത്ത് ഗില്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഗില്‍ സെഞ്ചറി സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ് ഏകദിനത്തില്‍ 102 പന്തില്‍ 112 റണ്‍സാണ് ഗില്‍ അടിച്ചത്. അതിനു പിന്നാലെയാണ് ചാംപ്യന്‍സ് ട്രോഫിയിലും സെഞ്ചറിയുമായി ഗില്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. ഏകദിന കരിയറില്‍ താരത്തിന്റെ എട്ടാം സെഞ്ചറിയാണിത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാബര്‍ അസമിനെ പിന്തള്ളി ഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
47 പന്തുകള്‍ നേരിട്ട രാഹുല്‍ 41 റണ്‍സും സ്വന്തമാക്കി. രോഹിത് ശര്‍മ (36 പന്തില്‍ 41), വിരാട് കോലി (38 പന്തില്‍ 22), ശ്രേയസ് അയ്യര്‍ (17 പന്തില്‍ 15), അക്ഷര്‍ പട്ടേല്‍ (12 പന്തില്‍ എട്ട്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. സ്‌കോര്‍ 69 ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ റിഷാദ് ഹുസെയ്ന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 100 പിന്നിട്ടതിനു പിന്നാലെ സ്പിന്നര്‍ റിഷാദ് ഹുസെയ്‌നാണു കോലിയെ പുറത്താക്കിയത്. ശ്രേയസ് അയ്യര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്ത് ശ്രേയസിനെ മടക്കി. നേരത്തേയിറങ്ങിയ അക്ഷര്‍ പട്ടേലും നിരാശപ്പെടുത്തി.
ഗില്ലിനൊപ്പം രാഹുലും ചേര്‍ന്നതോടെ 42.3 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ഗില്ലിനു സ്‌ട്രൈക്ക് നല്‍കി സെഞ്ചറി പൂര്‍ത്തിയാക്കാനുള്ള അവസരം രാഹുല്‍ ഒരുക്കിനല്‍കി. അവസാന എട്ടു റണ്‍സെടുക്കാന്‍ ഇന്ത്യയ്ക്ക് 30 പന്തുകളോളം ബാക്കിയുണ്ടായിരുന്നു. 125 പന്തുകളില്‍ ഗില്‍ സെഞ്ചറി പൂര്‍ത്തിയാക്കി. തന്‍സിം ഹസന്‍ എറിഞ്ഞ 47ാം ഓവറില്‍ തകര്‍പ്പനൊരു സിക്‌സര്‍ പറത്തി രാഹുല്‍ ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു. തൗഹിദ് ഹൃദോയ് 118 പന്തില്‍ 100 റണ്‍സടിച്ച് പുറത്തായി. പത്തോവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലും ഹര്‍ഷിത് റാണയും രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ജേക്കര്‍ അലി ബംഗ്ലദേശിനായി അര്‍ധ സെഞ്ചറി നേടി പുറത്തായി. 114 പന്തുകളില്‍ 68 റണ്‍സാണു താരം നേടിയത്. തന്‍സിദ് ഹസന്‍ (25 പന്തില്‍ 25), റിഷാദ് ഹുസൈന്‍ (12 പന്തില്‍ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
