/kalakaumudi/media/media_files/xKFUEUX8IODIAztAtUEe.jpg)
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ത്സരത്തിൽ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് ആണ് നേടിയത്. മത്സരത്തിൽ ഒരു പുതിയ നാഴികക്കല്ലാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ കോഹ്ലിയുടെ 550 മത്സരമാണിത്. ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 550 മത്സരങ്ങൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് കോഹ്‌ലി.ഇതിനോടകം തന്നെ 302 ഏകദിനവും 123 ടെസ്റ്റും 125 ടി-20 മത്സരങ്ങളിലുമാണ് വിരാട് ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്. സച്ചിൻ 200 ടെസ്റ്റ് 464 ഏകദിനവും ഒരു ടി-20യും ഉൾപ്പെടെ 664 മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 538 മത്സരങ്ങൾ കളിച്ച എംഎസ് ധോണിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 90 ടെസ്റ്റ്, 350 ഏകദിനം, 98 ടി-20 എന്നിങ്ങനെയാണ് ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങളുടെ കണക്കുകൾ. 59 മത്സരങ്ങളുമായി രാഹുൽ ദ്രാവിഡും 499 മത്സരങ്ങളുമായി രോഹിത് ശർമയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്.അതേസമയം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് വേണ്ടി ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയസ്വെൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 101 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 63 റൺസ് ആണ് മിച്ചൽ നേടിയത്. ബ്രെയ്സ്വെൽ 40 പന്തിൽ പുറത്താവാതെ 53 റൺസും നേടി തിളങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.