ബൂട്ടിയയ്ക്കെതിരെ ചൗബെ;

. ഫെഡറേഷന്‍ തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ മാത്രമാണ് ബൂട്ടിയ ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്ന് ചൗബെ ആരോപിച്ചു.

author-image
Jayakrishnan R
New Update
butia

butia



ന്യൂഡല്‍ഹി : അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്)ഭാരവാഹികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഭരണസമിതിയംഗം ബൈചുങ് ബൂട്ടിയയ്ക്കെതിരെ പത്രക്കുറിപ്പിറക്കി ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഫെഡറേഷന്‍ തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ മാത്രമാണ് ബൂട്ടിയ ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്ന് ചൗബെ ആരോപിച്ചു.

സംപ്രേഷണ കരാര്‍ വിഷയത്തില്‍ ഐഎസ്എലും എഐഎഫ്എഫും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഫുട്ബോള്‍ സീസണ്‍ കലണ്ടറില്‍ ഐഎസ്എലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നാലെ എഐഎഫ്എഫ് ഭരണനേതൃത്വത്തെ 'ദുരന്തം' എന്നാണ് ബൂട്ടിയ വിശേഷിപ്പിച്ചത്.

 

football sports