ചെപ്പോക്കില്‍ രാജസ്ഥാനെ വരിഞ്ഞുമുറുകി ചെന്നൈ

രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്കു കയറി ചെന്നൈ

author-image
Athira Kalarikkal
Updated On
New Update
main

IPL 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : ചെന്നൈ സൂപ്പര്‍ കിങ്‌സിന് ചെപ്പോക്കില്‍ നേട്ടം. രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (41 പന്തില്‍ 42*), രചിന്‍ രവീന്ദ്ര (18 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (13 പന്തില്‍ 22) എന്നിവരാണ് ചെന്നൈയ്ക്കു വേണ്ടി പൊരുതിയത്. 

 പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്കു കയറിയ ചെന്നൈ, പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ തോറ്റ രാജസ്ഥാന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് ഘട്ടം അവസാനിപ്പിക്കുന്നത് ദുഷ്‌കരമായി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത അടുത്ത മത്സരങ്ങല്‍ പരാജയപ്പെടുകയും രാജസ്ഥാന്‍ വിജയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും ഒന്നാം സ്ഥാനത്തെത്താനാകൂ.

 ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് വെറും 141 റണ്‍സ്. റയാന്‍ പരാഗ് (35 പന്തില്‍ 47*) ആണ് രാജസ്ഥാന്‍ സ്‌കോര്‍ 140 കടത്തിയത്. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ മൂന്നു വിക്കറ്റ് വീഴ്ത്തിയ സിമര്‍ജീത് സിങ്ങാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ പിടിച്ചുകെട്ടിയത്.

 

csk ipl 2024 season 17