ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ അടുപ്പിച്ച് മൂന്നു തോല്‍വികള്‍ നേരിട്ട ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിസന്ധിയില്‍. ഇതോടൊപ്പം എം എസ് ധോണിയും പ്രതിസന്ധിയിലായിരിക്കുകയാണ്.
സീസണിലെ ആദ്യമത്സരം ജയിച്ചിരുന്നെക്രിലും പിന്നീടു കളിച്ച മൂന്നു മത്സരവും തോല്‍ക്കുകയായിരുന്നു. ഇതുവരെ കളിച്ചതില്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ കൂടെ മാത്രമേ ജയിച്ചിട്ടുള്ളൂ. റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍, രാജല്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവയോടൊള്ള തോല്‍വിയോടെ സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് 9-ാം സ്ഥാനത്താണ്.
ധോണിയുടെ വിക്കറ്റ് കീപ്പിങിന് ഇപ്പോളും ആരാധകരുണ്ടെങ്കിലും, ബാറ്റിംഗിനെ കുറിച്ച് പലയിടങ്ങളില്‍ നിന്നായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ധോണിയുടെ ബൗണ്ടറികളിലേക്കുള്ള സ്‌ട്രൈക്ക് റേറ്റില്‍ ഇടിവു സംഭവിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ മികച്ച റണ്‍ എടുക്കാന്‍ സാധിക്കാത്തതും പോരായ്മയായി പറയുന്നു.
ധോണി വളരെ മുമ്പ് തന്നെ വിരമിക്കണമായിരുന്നു എന്ന് പഴയ പാക്കിസ്താന്‍ ക്യാപ്റ്റണ്‍ റാഷിദ് ലത്തീഫ് അഭിപ്രായപ്പെട്ടു. ഒരു വിക്കറ്റ് കീപ്പറായി വിരമിക്കാന്‍ ഏറ്റവും നല്ല പ്രായം 35 വയസ്സാണെന്നും, താന്‍ ഇതിനൊരു ഉദാഹരണമാണെന്നും പറയുന്നു. ഇനി നമ്മള്‍ നമ്മുടെ പെര്‍ഫോര്‍മന്‍സ് നിലനിര്‍ത്തുതയോ, ഉയര്‍ത്തുകയോ ചെയ്തില്ലെങ്കില്‍ പുതിയ തലമുറയ്ക്ക് പോലും നമ്മളെയോ, നമ്മുടെ കഴിവുകെളയോ കുറിച്ച് ഒരു മതിപ്പുമുണ്ടാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ടീമിനെ ശക്തിപ്പെടുത്താന്‍ നോക്കോതെ ധോണിയെ പൊക്കിപ്പിടിക്കുന്നത് ടീം കാണ്ക്കുന്ന മണ്ടത്തരമാണെന്നും,ഇനിയും ക്രിക്കറ്റിനെ ആണ് എല്ലാവരും പ്രാധാന്യത്തോടെ കാണേണ്ടത് എന്നും റഷീദ് പറഞ്ഞു.
ധോണി ഐ പി എല്ലില്‍ നിന്ന് വിരമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളും, അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ധോണിയുടേയോ, ചെന്നൈ ടീമോ വാര്‍ത്ത സ്ഥിതീകരിച്ചിട്ടില്ല.