/kalakaumudi/media/media_files/2025/04/15/yLxMfPD6O5cMk75ZISlS.jpg)
ലഖ്‌നൗ:കൂട്ടത്തോല്‍വിക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെയും ശിവം ദുബെയുടെയും കൂട്ടുകെട്ടിന്റെ മികവിലാണ് ചെന്നൈ വിജയം നേടിയത്. 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത് ധോനിയും, 37 പന്തില്‍ 43 റണ്‍സുമായി ശിവം ദുബെയും ക്രീസില്‍ തുടര്‍ന്നു.
ടോസ് നേടിയ ചെന്നൈ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലഖ്‌നൗ ടീം
ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 49 ബോളില്‍ 63 റണ്‍സ് നേടിയ നായകന്‍ ഋഷഭ് പന്ത് ഫോമിലെത്തിയ മത്സരം കൂടിയായിരുന്നു ഇത്.ചെന്നൈയുടെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ 29 പന്തില്‍ 52 റണ്‍സടിച്ചു കൂട്ടിയ ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദ് രചിന്‍ രവീന്ദ്ര എന്നിവരുടെ കൂട്ടുകെട്ടും ചെന്നൈയുടെ വിജയത്തില്‍ എടുത്തുപറയേണ്ടതാണ്.