ലോക ചെസ് റാങ്കിങ്ങ്; ആര്‍. പ്രഗ്‌നാനന്ദ നാലാമത് , ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്.

ലോക റാങ്കിങ്ങില്‍ മാഗ്‌നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍

author-image
Jayakrishnan R
New Update
world chess olympiad


താഷ്‌കെന്റ് : ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്‌നാനന്ദ ലോകചെസ്റാങ്കിങ്ങില്‍ നാലാമതെത്തി. ഉസ്‌ബെക്കിസ്ഥാനില്‍ സമാപിച്ച ഉസ് ചെസ് കപ്പിലെ കിരീട നേട്ടത്തോടെയാണ് ലൈവ് റേറ്റിങ്ങില്‍ ലോക ചാംപ്യന്‍ ദൊമ്മരാജു ഗുകേഷിനെയും അര്‍ജുന്‍ എരിഗെയ്‌സിയെയും പ്രഗ്‌നാനന്ദ (2778.3) മറികടന്നത്. ഇതോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍താരവുമായി പ്രഗ്‌നാനന്ദ. ആദ്യമായാണ് പ്രഗ്‌നാനന്ദ ഈ നേട്ടം കൈവരിക്കുന്നത്.

ലോക റാങ്കിങ്ങില്‍ മാഗ്‌നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. അവസാന റൗണ്ടില്‍ നോദിബ്രെക് അബ്ദുസത്തോറോവിനെ തോല്‍പിച്ച പ്രഗ്‌നാനന്ദ , ടൂര്‍ണമെന്റില്‍ തുല്യപോയിന്റ് നേടിയ അബ്ദുസത്തറോവ്, ജോവാക്കിം സിന്ദറോവ് എന്നിവരെ ടൈബ്രേക്കറില്‍ മറികടന്നാണ് ചാംപ്യനായത്. അര്‍ജുന്‍ എരിഗെയ്‌സിയും അരവിന്ദ് ചിദംബരവും തമ്മിലുള്ള അവസാന റൗണ്ട് മത്സരം സമനിലയായി.

sports chess