Satwik sairaj Rankireddy and Chirag Shetty
തായ്‌ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ സഖ്യം ചിരാഗും സാത്വികും തൂക്കി. ബാങ്കോക്കില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പരാജയം അറിയാതെയാണ് സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഓപ്പണ്‍ സൂപ്പര്‍ 500 പുരുഷ ഡബിള്‍സ് കിരീടം നേടിയത്.
2019 ല്‍ ആണ് താരങ്ങളുടെ ആദ്യ തായ്‌ലാന്‍ഡ് ഓപ്പണ്‍ കിരീടം. ഫെനലില്‍ ചൈനയുടെ ചെന്‍ ബോ യാങ്ങിനെയും ലിയു യിയെയും 21-15, 21-15 എന്ന സ്‌കോറിന് ആണ് പരാജയപ്പെടുത്തിയത്. 46 മിനിറ്റു കൊണ്ടാണ് താരങ്ങള്‍ക്ക് കിരീടം നേടാനായത്. ഈ വിജയത്തോടെ ഇന്ത്യന്‍ സഖ്യത്തില്‍ 9200 റാങ്കിങിലാണ് ഇവരുടെ പോയിന്റ്.