/kalakaumudi/media/media_files/2025/06/25/christian-2025-06-25-20-45-44.jpg)
christian
പുതിയ സീസണിന് മുന്നോടിയായി മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രെന്റ്ഫോര്‍ഡ് മിഡ്ഫീല്‍ഡര്‍ ക്രിസ്ത്യന്‍ നോര്‍ഗാര്‍ഡിനായി ആഴ്സണല്‍ 11 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തു. 31 വയസ്സുകാരനായ ഡാനിഷ് താരം 2019-ല്‍ ഫിയോറന്റിനയില്‍ നിന്ന് ബ്രെന്റ്ഫോര്‍ഡില്‍ ചേര്‍ന്നതിന് ശേഷം സ്ഥിരമായി ആദ്യ ഇലവനില്‍ കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്.
ആഴ്സണല്‍ തങ്ങളുടെ മധ്യനിര പുനഃസംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റയല്‍ സോസിഡാഡില്‍ നിന്ന് മാര്‍ട്ടിന്‍ സുബിമെന്‍ഡിയയെ സ്വന്തമാക്കുന്നതിനു അടുത്താണ് ആഴ്സണല്‍ . ബ്രെന്റ്ഫോര്‍ഡിനായി 192 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ നോര്‍ഗാര്‍ഡ്, ക്ലബ്ബിന്റെ പ്രീമിയര്‍ ലീഗിലേക്കുള്ള മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ആഴ്സണലിന്റെ ഈ വാഗ്ദാനത്തോട് ബ്രെന്റ്ഫോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല..