സൗദി പ്രോ ലീഗില്‍; സീസണിലെ ടോപ് സ്‌കോററായി റൊണോ

അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ നേടുന്ന താരങ്ങളില്‍ ഒന്നാമതെത്തുന്നത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ ക്യാപ്റ്റന്‍ നേടിയത്. 

author-image
Athira Kalarikkal
Updated On
New Update
Rono

Cristiano Ronaldo scripted history with a brace on Monday

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ് : സൗദി പ്രോ ലീഗില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തന്റെ പേരിലാക്കിയത്. സൗദി പ്രോ ലീഗിലെ 31 മത്സരങ്ങലില്‍ നിന്ന് 35 ഗോളുമായാണ് താരം ടോപ് സ്‌കോറര്‍ ആയത്. അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ നേടുന്ന താരങ്ങളില്‍ ഒന്നാമതെത്തുന്നത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ ക്യാപ്റ്റന്‍ നേടിയത്. 

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 69-ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ചെയ്തു. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയെയാണ് റൊണാള്‍ഡോ മറികടന്നത്.

 

 

football christiano ronaldo saudi pro league new record