കുഞ്ഞാരാധകരെ ചേര്‍ത്ത് നിര്‍ത്തി റൊണാള്‍ഡോ, വീഡിയോ വൈറല്‍

ആളുകള്‍ ഗ്രൗണ്ടിലേക്ക് കയറി വന്നതില്‍ നീരസം പ്രകടിപ്പിച്ചെങ്കിലും തന്റെ അരികിലേക്ക് ഓടിയെത്തിയ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സന്തോഷത്തോടെ സെല്‍ഫിക്ക് പോസ് ചെയ്യാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തയ്യാറായി.

author-image
Athira Kalarikkal
New Update
Ronaldo video
Listen to this article
0.75x1x1.5x
00:00/ 00:00

തുര്‍ക്കിക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയെ കാണുവാനായി ആറ് പേരൊണ് ഗ്രൗണ്ടിലേക്ക് ഓടികയറിയത്. ഗ്രൗണ്ടില്‍ താരത്തിനെ കാണാന്‍ വന്ന കുഞ്ഞാരാധകരാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആളുകള്‍ ഗ്രൗണ്ടിലേക്ക് കയറി വന്നതില്‍ നീരസം പ്രകടിപ്പിച്ചെങ്കിലും തന്റെ അരികിലേക്ക് ഓടിയെത്തിയ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സന്തോഷത്തോടെ സെല്‍ഫിക്ക് പോസ് ചെയ്യാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തയ്യാറായി. താരത്തോടൊപ്പം സെല്‍ഫി എടുത്തതിന് ശേഷം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പിടികൊടുക്കാതെ കുഞ്ഞാരാധകന്‍ ഓടുന്നതും വീഡിയോയില്‍ കാണാം. 

Cristano Ronaldo viral video euro cup