രണ്ടാം മത്സരത്തിലും ഹാട്രിക്; അബഹ ക്ലബിനെ വീഴ്ത്തി റൊണാള്‍ഡോ

സൗദി പ്രോ ലീഗില്‍ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് അബഹ ക്ലബിനെ പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍. രണ്ടാം മത്സരത്തിലും ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടി

author-image
Athira Kalarikkal
New Update
CHRISTIANO-RONALDO.

Christiano ronaldo in saudi pro league

Listen to this article
0.75x 1x 1.5x
00:00 / 00:00

 

റിയാദ്: സൗദി പ്രോ ലീഗില്‍ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് അബഹ ക്ലബിനെ പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍. മത്സരത്തില്‍ 

അബഹ ക്ലബിനെതിരെ ആദ്യ പകുതിയില്‍ തന്നെ സൂപ്പര്‍താരം ഹാട്രിക് പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയിരിക്കുകയാണ്.  മത്സരം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം  അണ്ടര്‍ ദ വാള്‍ ഫ്രീക്വിക്കിലൂടെ റൊണാള്‍ഡോ ആദ്യ ഗോള്‍ അടിച്ചു. 

21-ാം മിനിറ്റില്‍ വീണ്ടും ഫ്രീക്വിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനോ ഗോള്‍ നേടി. 33-ാം മിനിറ്റില്‍ സാദിയോ മാനോയുടെ ഗോളിന് അസിസ്റ്റ് നല്‍കിയതും റൊണാള്‍ഡോയാണ്. രണ്ട് മിനിറ്റിനുള്ളില്‍ അബ്ദുല്‍മജീദ് അല്‍-സുലൈഹീം അല്‍ നസറിന് ഗോള്‍ സമ്മാനിച്ചു.

ആദ്യ പകുതിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന അല്‍ നസര്‍ രണ്ടാം പകുതിയിലും ഗോളടി തുടര്‍ന്നു. 51-ാം മിനിറ്റില്‍ അബ്ദുള്‍റഹ്‌മാന്‍ ഗരീബ് ഗോള്‍ നേടി. 63, 86 മിനിറ്റുകളില്‍ അബ്ദുല്‍ അസീസ് അല്‍-അലിവ ഗോളുകള്‍ നേടി. ഇതോടെ മത്സരത്തിലാകെ അല്‍ നസര്‍ സംഘം എട്ട് ഗോളുകള്‍ സ്വന്തമാക്കി.

 

 

 

 

christiano ronaldo saudi pro league al nasar hat-trick