/kalakaumudi/media/media_files/2025/06/22/fifa-club-world-cup-2025-1080x675-2025-06-22-21-13-43.jpg)
club world cup
ഫിലഡല്‍ഫിയ: 'ഫുട്ബോള്‍ എന്നാല്‍ യൂറോപ്പ് മാത്രമാണെന്നും അതിനു പുറത്ത് ഒന്നും ഇല്ലെന്നും നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ ധാരണ പൂര്‍ണമായും തെറ്റാണ്'- ക്ലബ് ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകന്‍ സാബി അലോന്‍സോ പറഞ്ഞു.
അലോന്‍സോയുടെ വാക്കുകള്‍ അക്ഷരം പ്രതി ശരിവച്ച്, ക്ലബ് ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകളെ വെള്ളംകുടിപ്പിക്കുകയാണ് മറ്റു വന്‍കരകളിലെ ക്ലബ്ബുകള്‍. ഇന്നലെ നടന്ന മത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ യുഎസ് മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി 2-1ന് പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയെ തോല്‍പിച്ചപ്പോള്‍ ബ്രസീല്‍ ക്ലബ് ബോട്ടഫോഗോ 1-0ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഞെട്ടിച്ചു.