ക്ലബ് ലോകകപ്പ് ; ഇന്റര്‍ മിലാന് വിജയം.

78 മിനിറ്റുവരെ തോല്‍വിയുടെ വക്കിലായിരുന്ന ഇന്റര്‍ മിലാന്‍ ക്ഷണനേരത്തിലാണ്  2 ഗോള്‍ തിരിച്ചടിച്ച് ജയം കൈക്കലാക്കിയത്.

author-image
Jayakrishnan R
New Update
FIFA-Club-World-Cup-2025-1080x675

FIFA-Club-World-Cup-2025

 

സീറ്റില്‍ (യുഎസ്എ) : ജപ്പാന്‍ ക്ലബ് ഉറാവ റെഡ്‌സിന്റെ നോക്കൗട്ട് മോഹങ്ങള്‍ ചാമ്പലാക്കി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ .ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍, 78 മിനിറ്റുവരെ തോല്‍വിയുടെ വക്കിലായിരുന്ന ഇന്റര്‍ മിലാന്‍ ക്ഷണനേരത്തിലാണ്  2 ഗോള്‍ തിരിച്ചടിച്ച് ജയം കൈക്കലാക്കിയത്. 11-ാം മിനിറ്റില്‍ റ്യോമ വാറ്റന്‍ബേയുടെ ഗോളില്‍ ഉറാവ ലീഡ് നേടി.

78-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസ് ഗോള്‍ നേടും  വരെ ഉറാവയ്ക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, നിക്കോളോ ബാരെല്ലയുടെ കോര്‍ണര്‍ കിക്കില്‍നിന്ന് ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ലൗറ്റാരോ മാര്‍ട്ടിനെസിന്റെ സമനില ഗോള്‍.

 ഇന്‍ജറി ടൈമില്‍ (90+2) വലന്റിന്‍ കര്‍ബോനി ഇറ്റാലിയന്‍ ക്ലബ്ബിന്റെ വിജയഗോളും നേടി (2-1). അതുവരെ പ്രതീക്ഷയിലായിരുന്ന ജപ്പാന്‍ ആരാധകരെ കരയിച്ച ഗോളായി അത്. ഗ്രൂപ്പിലെ 2 മത്സരങ്ങളും തോറ്റതോടെ ഉറാവ ലോകകപ്പിന്റെ നോക്കൗട്ടില്‍ എത്തില്ലെന്നുറപ്പായി.

 

 

football sports