ക്ലബ് ലോകകപ്പ് ; ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇന്റര്‍ മയാമി രണ്ടു ഗോളുകള്‍ അടിച്ചെങ്കിലും അവസാന മിനിറ്റുകളില്‍ പാല്‍മിറസ് സമനില പിടിക്കുകയായിരുന്നു

author-image
Jayakrishnan R
New Update
FIFA-Club-World-Cup-2025-1080x675

FIFA-Club-World-Cup-2025

 

 

മയാമി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന ഇന്റര്‍ മയാമി അടുത്ത റൗണ്ടിലേക്കു മുന്നേറി. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇന്റര്‍ മയാമി രണ്ടു ഗോളുകള്‍ അടിച്ചെങ്കിലും അവസാന മിനിറ്റുകളില്‍ പാല്‍മിറസ് സമനില പിടിക്കുകയായിരുന്നു. ഇന്റര്‍ മയാമിക്കു വേണ്ടി ടഡിയോ അലെന്‍ഡെ (16-ാം മിനിറ്റ്), ലൂയി സ്വാരെസ് (65) എന്നിവര്‍ വല കുലുക്കി. 80-ാം മിനിറ്റില്‍ പൗളിഞ്ഞോയും 87-ാം മൗറീഷ്യോയും പാല്‍മിറസിനായി ഗോള്‍ മടക്കി.

പാല്‍മിറസ് ഒന്നാം സ്ഥാനക്കാരായും ഇന്റര്‍ മയാമി രണ്ടാം സ്ഥാനക്കാരായുമാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ മെസിയുടെ മുന്‍ ക്ലബ്ബ് കൂടിയായ പിഎസ്ജിയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.

 

football sports