ക്ലബ് ലോകകപ്പ് ; റയല്‍ മഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയം.

ജെറമി ദോകു (ഒന്‍പതാം മിനിറ്റ്), എര്‍ലിങ് ഹാളണ്ട് (52), ഫില്‍ ഫോഡന്‍ (69), സാവിഞ്ഞോ (75) എന്നിവരാണ് സിറ്റിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

author-image
Jayakrishnan R
New Update
FIFA-Club-World-Cup-2025-1080x675

FIFA-Club-World-Cup-2025-1080x675



 

ഫിലഡല്‍ഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മഡ്രിഡും ജയിച്ചുകയറി. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി 5-2ന്റെ വിജയമാണു നേടിയത്. ജെറമി ദോകു (ഒന്‍പതാം മിനിറ്റ്), എര്‍ലിങ് ഹാളണ്ട് (52), ഫില്‍ ഫോഡന്‍ (69), സാവിഞ്ഞോ (75) എന്നിവരാണ് സിറ്റിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. 26-ാം മിനിറ്റില്‍ യുവന്റസ് താരം പിയറി കലുലുവിന്റെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ ഗോളെണ്ണം അഞ്ചാക്കി ഉയര്‍ത്തി.

യുവന്റസിനായി ടെന്‍ കൂപ്‌മെനേഴ്‌സും (11), ദുസാന്‍ വ്‌ലാഹോവികും (84) ഗോളുകള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ അല്‍ ഹിലാലാണ് സിറ്റിയുടെ എതിരാളികള്‍. 

മറ്റൊരു മത്സരത്തില്‍ റയല്‍ മഡ്രിഡ് ആര്‍ബി സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ചിരുന്നു. വിനീഷ്യസ് ജൂനിയര്‍ (40), ഫെദറികോ വാല്‍വെര്‍ദെ (45+3), ഗോണ്‍സാലോ ഗാര്‍ഷ്യ (84) എന്നിവര്‍ റയലിനായി ഗോള്‍ നേടി.

അല്‍ ഹിലാല്‍ പച്ചുകയെ 2-0നും അല്‍ എയ്ന്‍ വൈദാദ് എസിയെ 2-1നും തോല്‍പിച്ചു. പ്രീക്വാര്‍ട്ടറില്‍ യുവന്റസാണ് റയല്‍ മഡ്രിഡിന്റെ എതിരാളികള്‍. ചെല്‍സി ബെന്‍ഫിക്കയെ നേരിടും. പിഎസ്ജിയും ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയും ഏറ്റുമുട്ടും. ജര്‍മന്‍ ക്ലബ്ബ് ബയണ്‍ മ്യൂണിക് ഫ്‌ലമിംഗോയെ നേരിടും.

 

sports football