/kalakaumudi/media/media_files/2025/06/23/fifa-club-world-cup-2025-1080x675-2025-06-23-20-39-18.jpg)
FIFA-Club-World-Cup-2025
ഫ്‌ലോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച് സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍. ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സിറ്റിയെ 3-4നാണ് അല്‍ ഹിലാല്‍ തകര്‍ത്തുവിട്ടത്. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് അല്‍ ഹിലാലിന്റെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. അല്‍ ഹിലാലിനായി മാര്‍കോസ് ലിയോനാര്‍ഡോ ഇരട്ട ഗോളുകള്‍ നേടി. 46, 112 മിനിറ്റുകളിലായിരുന്നു ലിയോനാര്‍ഡോയുടെ ഗോളുകള്‍. 52-ാം മിനിറ്റില്‍ മാല്‍കോമും 94-ാം മിനിറ്റില്‍ കലിദോ കൂലിബാലിയും ഗോളുകള്‍ സ്വന്തമാക്കി. ബെര്‍നാഡോ സില്‍വ (9), എര്‍ലിങ് ഹാളണ്ട് (55), ഫില്‍ ഫോഡന്‍ (104) എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.